റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്രാസില്‍ വീണ്ടും ബലാല്‍സംഗ കൊല: 15കാരനായ ബന്ധുവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് ആറു വയസുകാരി മരിച്ചു

October 7, 2020 - 11:36 am

ലഖ്നൗ: ഹാത്രാസില്‍ വീണ്ടും ബലാല്‍സംഗ കൊല. 15കാരനായ ബന്ധുവിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആറുവയസ്സുകാരിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

തുടര്‍ന്ന് ബാലികയെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നില വഷളായതോടെ നാലു ദിവസം മുമ്പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ മകളെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ഹാഥ്റസ് ജില്ലയിലെ ഗ്രാമത്തില്‍ താമസക്കാരനായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സെപ്തംബര്‍ 21നാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ 15കാരനെ പോലിസ് അറസ്റ്റ് ചെയ്തതായി എസ്എസ്പി വ്യക്തമാക്കി. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രതിയുടെ മാതാവ് ഒളിവിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ചുമതലയില്‍ വീഴ്ചവരുത്തിയ ഇഗ്ലാസ് പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തതായി എസ്എച്ച്ഒ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *