റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: ചെന്നൈയില്‍ എ.ഐ.ഡി.എം.കെയിലെ ദലിത് എം.എല്‍.എ ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലാകുറിച്ചി മണ്ഡലത്തിലെ എം.എല്‍.എയായ പ്രഭുവിനെയാണ് യുവതി വിവാഹം ചെയ്തത്. പ്രഭുവിന് 36 വയസ്സും പെണ്‍കുട്ടിക്ക് 19 വയസ്സുമാണുള്ളത്.വിവാഹത്തിന് പിതാവിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് പിതാവ് സ്വാമിനാഥന്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്.

പെണ്‍കുട്ടിയും എം.എല്‍.എയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പ്രായപൂര്‍ത്തിയാകും മുമ്പ് മകളെ പ്രണയിച്ചതിന്റെ പേരില്‍ എംഎല്‍എ യ്ക്കെതിരേ നിയമനടപടി സ്വീകരിക്കും എന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും കുടുംബത്തിന്റെ വിശ്വാസവും സ്വസ്ഥതയും തകര്‍ത്തെന്നും സ്വാമിനാഥന്‍ ആരോപിച്ചു. പിതാവിന്റെ ആത്മഹത്യ ശ്രമം എഐഎഡിഎംകെ പ്രവര്‍ത്തകരും പോലീസും തടഞ്ഞു. ഇദ്ദേഹത്തെ ത്യാഗതുരുഗം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

14 വര്‍ഷത്തോളം തന്റെ വീട്ടില്‍ നിന്നും വളര്‍ന്ന പ്രഭുവിനെ താന്‍ മകനെ പോലെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ അയാള്‍ തങ്ങളുടെ വിശ്വാസം തന്നെ തകര്‍ത്തെന്നുമാണ് സ്വാമിനാഥന്‍ പറയുന്നത്. മകള്‍ വിവാഹത്തിന് മാനസികമായി തയ്യാറായിട്ടു പോലുമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞു.പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്നാണ് പ്രഭു പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഏത് അന്വേഷണം നേരിടാനും ഒരുക്കമാണെന്നും എംഎല്‍എ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *