എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂര്‍ ആസാദ് റോഡില്‍ വാടകയക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശി ജിനുബേബിയാണ് അറസ്റ്റിലായത്. സൈബര്‍ ഡോമിന്‍റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന റെയിഡിലാണ് ഇദ്ദേഹം പിടിയിലായത്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പ് ,ഇന്‍സ്റ്റഗ്രം ഗ്രൂപ്പുകളില്‍ അംഗമാണ്.
ജിനുവിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും ആറുമുതല്‍ 15 വയസുവരെ പ്രയമുളള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി വീഡിയോകളും ആയിരത്തോളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുത്തു.