കണ്ണൂർ : ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ നുച്ചിയാട് സ്വദേശി ഫായിസ് (13) ആണ് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞത്. 04-10-2020, ഞായറാഴ്ച പുലർച്ചെ ആണ് കണ്ടെത്തിയത്.
02-10-2020, വെള്ളിയാഴ്ച കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ വെച്ചാണ് ഫായിസും മാതാവ് താഹിറയും താഹിറയുടെ സഹോദരന്റെ മകൻ ബാസിത്തും ഒഴുക്കിൽ പെട്ടത്. താഹിറയുടെയും ബാസിത്തിന്റെയും മൃതദേഹം സംഭവദിവസം തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ആഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തുടർച്ചയായ തിരച്ചിലിനോടുവിൽ ആണ് ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്.



