കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 68 ലക്ഷം രൂപ വിലവരുന്ന 1.341 കിലോഗ്രം സ്വര്‍ണ്ണം കസ്റ്റംസ് പിടകൂടി. മസ്ക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സിപ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വിഎം സബിത്ത്, തലശേരി സ്വദേശി മുഹമ്മദ് റഫ്സല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത് .
തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായി നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത സ്വര്‍ണ്ണ കടത്ത് നിര്‍ബാധം തുടരുകയാണ് . കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നത്.

