ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലെത്ത ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കും. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.
02 -10 -2020, വെള്ളിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ഭീം ആര്‍മി മേധാവി പങ്കെടുത്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് ജന്തര്‍ മന്തറില്‍ ആസാദ് പറഞ്ഞത്. യുവതി മരിച്ച ദില്ലിയിലെ സഫ്ദര്‍ജംങ് ആശുപത്രിക്ക് പുറത്തും ഭീം ആര്‍മി നേരത്തെ പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെയും ആസാദ് പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര, സി.പി.െഎ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്.




