റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെൺകുട്ടികളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാൽ പീഡനങ്ങൾ ഉണ്ടാകില്ലെന്ന കണ്ടെത്തലുമായി ഉത്തർപ്രദേശ് എം എൽ എ

October 4, 2020 - 1:47 pm

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എംല്‍.എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എം.എല്‍.എയാണ് സുരേന്ദ്ര സിംഗ് .

‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നാണ് എം.എല്‍.എ പറഞ്ഞത്.

‘എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാറിന്റെയും നല്ല മൂല്യങ്ങളുടെയും സംയോജനം മാത്രമാണ് രാജ്യത്തെ മനോഹരമാക്കുന്നത്,”’ ഇയാള്‍ പറഞ്ഞു.

സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും പീഡനങ്ങള്‍ അവസാനിക്കില്ല. അതിന് അച്ഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ‘ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ച് അടക്കത്തോടെ വളര്‍ത്തണമെന്നും ഇദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *