റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കോട്ടയം മണര്‍ക്കാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ ആണ് മരിച്ചത്. എമിലിനൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചിരുന്നു.

അശമന്നൂരില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്‌സിം​ഗ് വിദ്യാര്‍ഥിയും മരിച്ചു.

April 29, 2026 - 10:35 am

 

കൊച്ചി | പെരുമ്പാവൂര്‍ അശമന്നൂരില്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്‌സിങ് വിദ്യാര്‍ഥിയും മരിച്ചു. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മണര്‍ക്കാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ ആണ് മരിച്ചത്. എമിലിനൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചിരുന്നു.

അശമന്നൂരില്‍ പെരിയാര്‍വാലി കനാലിലാണ് ദുരന്തമുണ്ടായത്.

മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്സല്‍ എന്നിവരാണ് മരിച്ചത്. അശമന്നൂരില്‍ പെരിയാര്‍വാലി കനാലിലാണ് ദുരന്തമുണ്ടായത്. അശമന്നൂര്‍ കെ എം പി നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളുടെ സംഘമാണ് പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയത്. കനാലില്‍ ഇറങ്ങിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് എമില്‍ സുനിലിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മറ്റ് രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളും കനാലില്‍ നിന്ന് കണ്ടെത്തി..

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *