ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭം ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിലേക്കും എത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചാബിൽ നിന്നുമുള്ള കർഷകർ ഇന്ത്യാഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ചു. ഭഗത് സിംഗ് മരിച്ചിട്ടില്ല എന്ന മുദ്രാവാക്യവും മുഴക്കിയാണ് കർഷകർ ട്രാക്ടർ അഗ്നിക്കിരയാക്കിയത്. കർഷക പ്രക്ഷോഭം ഡൽഹിയിലെത്താതിരിക്കാൻ പൊലീസ് അതീവ ജാഗ്രത പുലർത്തിയിരുന്നു, അതിനിടയിലാണ് 28/09/2020 തിങ്കളാഴ്ച രാവിലെ ഡൽഹിയുടെ ഹൃദയഭാഗത്തു തന്നെ പ്രക്ഷോഭകർ പ്രതിഷേധം നടത്തിയത്.
കാർഷിക ബില്ലിനെതിരെ 28/09/2020 തിങ്കളാഴ്ച കർണാടകത്തിൽ ബന്ദ് നടക്കുകയാണ്. കോൺഗ്രസ് രാജ്യത്തെ വിവിധ രാജ്ഭവനുകളിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേ സമയം എൻ.ഡി.എ വിട്ട ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്.

