ബിഹാറില്‍ എന്‍ഡിഎയിലെ എല്ലാ ഘടക കക്ഷികളും ഒരുമിച്ചാണെന്ന് രവിശങ്കര്‍ പ്രസാദ്

പട്‌ന: ബിഹാറില്‍ എന്‍ഡിഎയിലെ എല്ലാ ഘടക കക്ഷികളും ഒരുമിച്ചാണെന്നും ഒരുമിച്ച് തന്നെ തിരഞ്ഞെടുപ്പ് നേരിടുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്‍ഡിഎ ഒന്നാണ്, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും- അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു

സഖ്യത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യം നവംബര്‍ 10 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ചിരാഗ് പാസ്വാന്റെ എല്‍ജെപിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെക്കുറിച്ചും എല്‍ജെപി സൂചന നല്‍കിയിരുന്നു. കൂടാതെ നിരവധി വിഷയങ്ങളില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ അദ്ദേഹം പലപ്പോഴും വിമര്‍ശിക്കാറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →