തിരുവനന്തപുരം: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ പ്രത്യക്ഷ സമരപരിപാടികൾ നിർത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആൾക്കൂട്ട സമരം നിർത്തിയാലും ,പ്രതിഷേധം തുടരും. കോവിഡ് പ്രതിരോധം താളം തെറ്റാനുള്ള കാരണം സർക്കാരിൻ്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ ഇടപാടിലെ ഫയലുകൾ വിജിലൻസ് ഇടപെട്ട് കടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിജിലൻസിൻ്റെ നീക്കം സംശയാസ്ദമാണ് . സി ബി ഐ എത്തുന്നതിനു മുൻപേ വിജിലൻസ് ബന്ധപ്പെട്ട ഫയലുകൾ മാറ്റുകയായിരുന്നു. ചെകുത്താന് കുരിശ് കാണുന്നതു പോലെയാണ് സി പി എമ്മിന് സി ബി ഐ യെ കാണുന്നത്. ക്രമക്കേടില്ലെങ്കിൽ സി പി എം എന്തിനാണ് സി ബി ഐക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മകൻ കേസിൽ പ്രതിയാകും എന്നു വന്നപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ സി ബി ഐ ക്കെതിരെ നിലപാടെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ നടപടികളുമായി പ്രതിപക്ഷം പൂർണമായും സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

