റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക് ഡൗണ്‍ കാലത്തും ലീലയ്ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍

September 28, 2020 - 3:29 pm

എറണാകുളം:  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിന്നു കിട്ടുന്ന പെന്‍ഷനാണ് ലീല എന്ന വീട്ടമ്മയുടെ ഏക വരുമാനം. ശ്വാസം മുട്ടും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലവും പണിക്കൊന്നും പോകാന്‍ സാധിക്കില്ല. ലോക്ക് ഡൗണ്‍ സമയത്തെല്ലാം വീട്ടിലെ മറ്റ് വരുമാനമാര്‍ഗങ്ങള്‍ നിലച്ചപ്പോള്‍  ആശ്വാസമായത് സര്‍ക്കാര്‍  കൃത്യമായി പെന്‍ഷന്‍ തുക നല്‍കിയതിനാലാണ്. ഭര്‍ത്താവായ നാരായണന്റെ മരണശേഷം 2006 മുതലാണ് ലീല ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം എന്റെ ഏക വരുമാനമാര്‍ഗം പെന്‍ഷനാണ്. 600 രൂപയാണ്  ആദ്യം പെന്‍ഷനായി ലഭിച്ചിരുന്നത്. ഇന്ന് മാസം 1400 രൂപ വച്ച് ലഭിക്കുന്നുണ്ട്. മരുന്നിനും മറ്റും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്നു. വര്‍ഷങ്ങളായി എന്റെ വരുമാനം എന്റെ പെന്‍ഷന്‍ ആണെന്നും കാക്കനാട് കോര്‍ത്താട്ട് വീട്ടില്‍ ലീല പറയുന്നു.

മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍തുക മാത്രം ജീവിതമാര്‍ഗമായി കാണുന്ന ഒരുപാട് ആളുകള്‍ക്ക് ആശ്രയമാണ് ക്ഷേമപെന്‍ഷനുകള്‍. മറ്റൊന്നും പ്രതീക്ഷിക്കാതെ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് അക്കൗണ്ടില്‍ എത്തുന്ന പെന്‍ഷന്‍ തുക സ്വന്തം കാലില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8168/Pension.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *