കർഷക ബില്ലിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കത്തുന്നു. പഞ്ചാബിൽ ട്രയ്ൻ തടയൽ


ന്യൂഡൽഹി: കർഷകബില്ലിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . പഞ്ചാബിൽ ട്രയിൻ തടയൽ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസും ഇടതു പാർടികളും രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ,മഹാരാഷ്ട്ര , സംസ്ഥാനങ്ങളിലാണ് കർഷക പ്രതിഷേധം ശക്തമായി തുടരുന്നത്. എൻ.ഡി.എ യുടെ ഭാഗമായ ശിരോമണി അകാലിദൾ പ്രതിഷേധത്തിൽ നിന്നും രക്ഷ നേടാനാണ് സ്വന്തം കേന്ദ്രമന്ത്രിയെ വരെ രാജി വയ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധക്കാർ ഡൽഹിയിലെത്തുന്നത് ഒഴിവാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →