പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ ആള്‍ പിടിയില്‍

ചങ്ങനാശേരി: ബൈക്കിലെത്തി മൂന്നുപോലീസ്‌ സ്‌റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞ ആള്‍ പിടിയിലായി. വാലടി സ്വദേശി സൂരജ്‌ (20) ആണ്‌ പിടിയിലായത്‌. ഒപ്പമുണ്ടായിരുന്ന ശ്യാം എന്നയാളിനെ പിടികിട്ടിയട്ടില്ല .അയാള്‍ക്കായുളള തെരച്ചിലിലാണ്‌ പോലീസ്‌. കഴിഞ്ഞ ദിവസം രാത്രി 11 ന്‌ കറുകച്ചാല്‍, 11.30ന്‌ ചങ്ങനാശേരി, 12 ന്‌ കൈനടി എന്നീ പോലീസ്‌ സ്‌റ്റേഷനുകള്‍ക്കുനേരെയാണ്‌ ആക്രമണ മുണ്ടായത്‌. ബൈക്കിലെത്തിയ ഇവര്‍ കല്ലെറിഞ്ഞിട്ട്‌ പാഞ്ഞുപോകുകയായിരുന്നു.

ചങ്ങനാശേരി സ്‌റ്റേഷനിലെ പാറാവുകാരന്‍ ഇവരെ കണ്ടിരുന്നു . തുടര്‍ന്ന്‌ തയ്യാറാക്കിയ രേഖാ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ വാലടിയില്‍ നിന്നും സൂരജ്‌ പിടിയിലാവുന്നത്‌. വെരൂര്‍ ഇന്റസ്‌ട്രിയല്‍ എസ്റ്റേറ്റ ‌ഭാഗത്ത്‌ താമസക്കാരനായ ശ്യമിനെ പോലസ്‌ അന്വെഷിച്ചുവരുന്നു. സൂരജിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →