കൊച്ചി : പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമ്മിക്കുമെന്ന് എന്ന് ഈ ശ്രീധരൻ സർക്കാരിനെ അറിയിച്ചു. മുമ്പ് നൽകിയ കരാറുകളിൽ ലഭിച്ച തുകയിൽ 17.4 കോടി രൂപ മിച്ചമായി ബാങ്കിൽ ഉണ്ട് . അത് ഉപയോഗിച്ച് നിർമ്മാണം നടത്തുവാൻ സാധിക്കും. പാലത്തിൻറെ നിർമ്മാണപ്രവർത്തനം ഏറ്റെടുക്കണമെന്ന ആവശ്യം ഈ ശ്രീധരനുമായി ചർച്ച ചെയ്യുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങൾക്കകം തന്നെ പൊളിച്ചു പണിയേണ്ട സ്ഥിതി വന്ന പാലാരിവട്ടം പാലം പണിതത് 40 കോടി രൂപ ചെലവഴിച്ചാണ് . 22- 9- 2020 ചൊവ്വാഴ്ചയാണ് പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഹർജി ആറുമാസത്തിനകം തീർപ്പാക്കണമെന്നും നിർദ്ദേശിച്ചു. ഭാര പരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണ് പാലം എന്ന സർക്കാരിൻറെ വാദം സുപ്രീം കോടതി ശരിവെച്ചിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആണ് സുപ്രീംകോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായത്.
പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുമെന്ന് ഇ ശ്രീധരൻ
