ചൈന ആരുമായും ഒരു തരത്തിലുള്ള യുദ്ധവും ആഗ്രഹിക്കുന്നില്ലെന്ന് ഷീ ജിൻ പിംഗ്

ബീജിങ്: ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക യുദ്ധത്തിനോ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറയുന്നു. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, ഉദ്ദേശിക്കുന്നില്ല . അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത് എന്നും ഷീ ജിന്‍ പിങ് വ്യക്തമാക്കി.

യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായും അമേരിക്കയുമായും തായ്ലന്റുമായും സംഘർഷ സാധ്യത നിലനിൽക്കുമ്പോഴാണ് ചൈനീസ് പ്രസിഡന്റിന്റെ യു എൻ പൊതുസഭയിലെ ഈ പ്രഖ്യാപനം.

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള സമയമാണിത്. ലോകാരോഗ്യ സംഘടന തന്നെയാണ് അതിന് നേതൃത്വം നൽകേണ്ടതെന്നും ഷീജിൻപിംഗ് പറഞ്ഞു.
ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷപാതം കാണിക്കുന്നു എന്ന ഡൊണാൾഡ് ട്രംപിന്റെ പരസ്യ നിലപാടിന്റെ സാഹചര്യത്തിൽ കൂടിയാണ് സംഘടനയ്ക്കനു കൂലമായ ചൈനീസ് നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →