അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഐഐഐടി 2020 ബില്‍ രാജ്യസഭ അംഗീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഐഐഐടി സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ളതായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നാണ് ഐഐഐടി നിയമം 2020. മാര്‍ച്ച് 20ന് ലോക്‌സഭയില്‍ പാസായ ബില്ല് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്കാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

സൂറത്ത്, ഭോപ്പാല്‍, അഗര്‍തല, ഭഗല്‍പൂര്‍, റായ്ചൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഐഐടികള്‍ക്കാണ് ഇനി മുതല്‍ 2017 ലെ ഐഐഐടി നിയമ പരിരക്ഷ കിട്ടുന്നത്. 2020 ഐഐഐടി നിയമ പ്രകാരം ഈ അഞ്ച് സ്ഥാപനങ്ങളും നല്‍കുന്ന ബി-ടെക്, എം-ടെക്, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ദേശീയ ഐഐഐടി സ്ഥാപനങ്ങളുടെ മൂല്യമുണ്ടാകും. 2017 ഐഐഐടി നിയമത്തിന് കീഴില്‍ രാജ്യത്തെ 15 ഐഐഐടികളാണ് പ്രവര്‍ത്തിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →