റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് പോലീസ് സേനയിൽ കോവിഡ് രൂക്ഷം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.

September 23, 2020 - 11:53 pm

തിരുവനന്തപുരം : 23-09-2020 ബുധനാഴ്ച തിരുവനന്തപുരത്ത് 24 പൊലീസുകാർക്കും ആറ്റിങ്ങലിലെ 9 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.പോലീസ് ആസ്ഥാനത്തെ പ്രധാന ഗേറ്റിന് മുമ്പിലുള്ള ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരായ രണ്ടു പേർക്കും സ്പോർട്സ് യൂണിറ്റിൽ 10 പേർക്കും തുമ്പ സ്റ്റേഷനിൽ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തുമ്പ സ്റ്റേഷനിൽ പൊലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പോത്തൻകോട് 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് കൊവിഡ് പോസിറ്റീവായി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *