ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും ഇടിവ് വന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1.92 ലക്ഷം കോടി രൂപയായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 2.79 ലക്ഷം കോടി രൂപയായിരുന്നു. പരോക്ഷ നികുതി പിരിവ് 11.23 ശതമാനം ഇടിഞ്ഞ് 3.42 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇത് 3.86 ലക്ഷം കോടി രൂപയായിരുന്നു.
നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാങ്കേതിക അധിഷ്ഠിത അനലിറ്റിക്കല്‍ ഉപകരണങ്ങളും റെഡ് ഫ്‌ലാഗ് റിപ്പോര്‍ട്ടുകളും കേന്ദ്ര, സംസ്ഥാന നികുതി അധികാരികളുമായി പങ്കിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.