.ഗുവാഹത്തി, അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയുടെ ഭാര്യയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്കെതിരെ നിയമനടപടികൾ ശക്തമായി. ഖേര നിയമത്തിന് മുമ്പാകെ കീഴടങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്താണ് കേസ്?
അസാം തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും, ദുബായിൽ ആഡംബര സ്വത്തുക്കളും അമേരിക്കയിൽ വൻ നിക്ഷേപങ്ങളും ഉണ്ടെന്നുമായിരുന്നു ഖേരയുടെ ആരോപണം.
ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഭാര്യ ഗുവാഹത്തി ക്രൈംബ്രാഞ്ചിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രതികരണം
ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു, “നിയമത്തിൽ നിന്ന് ഓടിപ്പോകുന്നത് പ്രശ്നം കൂടുതൽ വലുതാക്കും. പവൻ ഖേര ഗുവാഹത്തിയിൽ എത്തി കീഴടങ്ങണം.”
നിയമനടപടികളും കോടതി വിധിയും
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. കോടതി ഏപ്രിൽ 10-ന് ഒരാഴ്ചത്തേക്ക് ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചു.
എന്നാൽ അസാം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ആ ജാമ്യം സ്റ്റേ ചെയ്തു. തുടർന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിക്കുകയും, അസാമിലെ അനുയോജ്യമായ കോടതിയെ സമീപിക്കാനാണ് നിർദേശിക്കുകയും ചെയ്തു.
കൂടുതൽ ആരോപണങ്ങൾ
മുഖ്യമന്ത്രി മുൻപ് തന്നെ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. വ്യാജ രേഖകളെ ആശ്രയിച്ചാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും, പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചാത്തലം
അസാം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്ന ഈ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. പ്രചാരണത്തിനിടെ ഉയർന്ന ആരോപണങ്ങൾ പിന്നീട് നിയമപരമായ വിഷയമായി മാറുകയായിരുന്നു.
.
ദേശീയ ശ്രദ്ധയെ ആകർഷിച്ച കേസിന്റെ നാൾവഴി ഇങ്ങനെ
. ഏപ്രിൽ 5-ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ ഖേര അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയ്ക്ക് നിരവധി രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും വിദേശ സ്വത്തുക്കളും ഉണ്ടെന്നാരോപിച്ചത്.
ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് സർമ്മ കുടുംബം ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
എഫ്ഐആർ രജിസ്റ്റർ – ഗുവാഹത്തി
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വ്യാജ പ്രസ്താവന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
ഏപ്രിൽ 7 – പോലീസ് നടപടി
ഏപ്രിൽ 7-ന് അസാം പോലീസ് സംഘം ഡൽഹി പോലീസിനൊപ്പം ഖേരയുടെ വസതിയിൽ പരിശോധന നടത്തി. എന്നാൽ ഖേരയെ കണ്ടെത്താനായില്ല. പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഏപ്രിൽ 10 – തെലങ്കാന ഹൈക്കോടതി ജാമ്യം
പോലീസ് അന്വേഷണം ശക്തമായ സാഹചര്യത്തിൽ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. കോടതി ഒരു ആഴ്ചത്തേക്ക് ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചു.
ഏപ്രിൽ 15 – സുപ്രീം കോടതി ഇടപെടൽ
അസാം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഏപ്രിൽ 18 – സുപ്രീം കോടതി നിലപാട്
വെള്ളിയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുൽ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഖേരയുടെ ഇടക്കാല സംരക്ഷണ അപേക്ഷ തള്ളി.
ഖേരയ്ക്ക് ഏപ്രിൽ 20 വരെ അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം അസാമിലെ യോഗ്യമായ കോടതിയെ സമീപിക്കണമെന്ന് നിർദ്ദേശിച്ചു.
അതേസമയം, ഖേരയുടെ അപേക്ഷ പരിഗണിക്കുന്ന അസാം കോടതികൾ വേഗത്തിൽ കേസ് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കൂടാതെ മുൻ കോടതികളിലെ നിരീക്ഷണങ്ങൾ പ്രതികൂലമായി പരിഗണിക്കരുതെന്നും അറിയിച്ചു.
കോടതി നടപടികൾ രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കുന്നു. സുപ്രീംകോടതിയുടെ വിധിയും തുടർന്ന് ആരംഭിച്ചിരിക്കുന്ന നിയമനടപടികളും രാഹുൽഗാന്ധിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്. കേസ് ഉത്ഭവിച്ചപ്പോൾ സഹപ്രവർത്തകനായ പവൻ കേരേ പിന്തുണച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ അദ്ദേഹത്തെ പ്രതിരോധത്തിൽ ആക്കുന്നത്.രൂക്ഷമായ വിമർശനം ആയിരുന്നു കേസ് നടപടികളെ
വിമർശിച്ചും പിന്തുണച്ചും അദ്ദേഹം ഉന്നയിച്ചത്.അതിൻറെ സംക്ഷിപ്തം ഇങ്ങനെ
രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണങ്ങൾ
അസാം മുഖ്യമന്ത്രി രാജ്യത്തിലെ “ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്” എന്നായിരുന്നു കടുത്ത വിമർശനം.
ഖേര ഉയർത്തിയ ആരോപണങ്ങൾ ഗൗരവമായവയാണെന്നും, അവ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സുതാര്യത, ഉത്തരവാദിത്വം, നിയമത്തിന്റെ ആധിപത്യം എന്നിവയാണ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടി ഖേരയ്ക്കൊപ്പമുണ്ടെന്നും, രാഷ്ട്രീയ ഭീഷണികളാൽ പേടിപ്പിക്കാനാവില്ലെന്നും .അസാം പോലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സൂചനയും അദ്ദേഹം നൽകി.
