പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗി ക്കുന്നതിന് വിലക്ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സാമൂഹ്യ മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ജാമ്യം നല്‍കുന്നതിനുളള ഉപാധിയായിട്ടാണ് കോടതി സാമൂഹ്യ മാധ്യമ വിലക്കേര്‍പ്പെടുത്തിയത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന പതിനാറുകാരിയായ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുക യായിരുന്നു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയതു. ഇതിനായി ഒരു വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കു കയും ചെയ്തിരുന്നു. 

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരി പ്പിച്ചേക്കാമെന്ന് അഭിഭാഷകര്‍ ആശങ്ക ഉയര്‍ത്തിയതിനേ തുടര്‍ന്നാണ്  കോടതി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉപാധി വച്ചത്. 50,000 രൂപയ്ക്കൊപ്പം ഈ ഉപാധികൂടി ഉള്‍പ്പെടുത്തിയാണ് പ്രതിക്ക് ജാമ്യം നല്‍കിയത്. ബലാല്‍സംഗ കേസുകളില്‍ ഇത്തരം ഒരുപാധികൂടി ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. സമൂഹ മാദ്ധ്യമങ്ങളില്‍  നിന്ന് വിലക്കിയതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു ജസ്റ്റീസ് പിവി കുഞ്ഞിക്കൃഷ്ണന്‍റെ അപൂര്‍വ്വ ഉത്തരവ്. 

വിലക്ക് നീട്ടാന്‍ പോലീസിന്    ആവശ്യപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിലക്ക് ലംഘിക്കുന്ന എന്തെങ്കിലും പ്രവൃര്‍ത്തി പ്രതിയുടെ ഭാഗത്തുനിന്നും  ഉണ്ടായാല്‍ കര്‍ശന  നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →