ബയേണിന് ഇപ്പോൾ എട്ടാണ് കണക്ക്

ലിസ്ബൺ: ബുന്ദസ് ലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ എട്ടു ഗോളിൻ്റെ തകര്‍പ്പന്‍ വിജയവുമായി ബയേണ്‍ മ്യൂണിക്ക് തുടങ്ങി. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയായിരുന്നെങ്കില്‍ ഈ ടൂർണമെൻ്റ് എട്ടു ഗോള്‍ വഴങ്ങിയത് ഷാല്‍ക്കെയായിരുന്നു. ഗ്നാബറിയുടെ ഹാട്രിക്കും, സാനെയുടെ തകര്‍പ്പന്‍ അരങ്ങേറ്റം കൂടിയായപ്പോള്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം വിജയത്തോടെ തുടങ്ങി.

ഹാട്രിക്കുമായി ഗ്നാബരി ആണ് ഇന്ന് ബയേണിന്റെ താരമായത്. മത്സരം തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ ഗ്നാബറി ഗോളടി തുടങ്ങിയിരുന്നു. 31, 47 മിനുട്ടുകളിലെ ഗോളുകള്‍ കൂടി ആയതോടെ താരം ഹാട്രിക്ക് തികച്ചു. ലെവന്‍ഡോസ്കി, മുള്ളര്‍, സാനെ, മുസിയല, ഗൊരെസ്ക എന്നിവരുടെ ഗോളുകള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →