ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുളള എയര്‍ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ് നടത്തുക. സെപ്തംബര്‍ 18 വെളളിയാഴ്ച വൈകിട്ടോടെയാണ് എയര്ഇന്ഡ്യാ എക്സ്പ്രസ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗികളുമായി യാത്ര നടത്തിയതിനേ തുടര്‍ന്ന് വന്ദേഭാരത് പദ്ധതിയിലെ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. അതോടെ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. 15 ദിവസത്തേക്കാ യിരുന്നു വിലക്ക്.ഈ വിലക്കാണ് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം ജെയ്പ്പൂരില്‍ നിന്നുളള വിമാനത്തിലാണ് കോവിഡ് സ്ഥിരീകരിച്ച യാത്രക്കാരന് ദുബായിലെത്തിയത്. തുടര്‍ന്ന സെപ്തംബര്‍ 2 ന് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

