റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

September 19, 2020 - 4:39 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. സെപ്റ്റംബര്‍ 12നാണ് സംഭവം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകറാണ് മരിച്ചത്. നേരത്തെ രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഭാകര്‍ പാട്ടീലിനെ ആശുപത്രി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രാജ്‌കോട്ട് ആശുപത്രിയിലെത്തിയത്. പിന്നാലെയാണ് ഇയാളെ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ രോഗി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. കോവിഡ്മൂലം മരിച്ചിട്ടും ആശുപത്രി അധികൃതര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സഹോദരന്‍ വിലാസ് പാട്ടീല്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *