തിരുവനന്തപുരം: യുഎഇ യില്‍ നിന്ന് 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ആരുടെ ആവശ്യപ്രകാരമെന്ന് എന്‍ഐഎ അന്വേഷണം. കെ ടി ജലീലിനെ ചോദ്യം ചെയ്‌തപ്പോള്‍ ഇതായിരുന്നു എന്‍ഐഎയുടെ അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കൃത്യമയാ മറുപടി നല്‍കിയില്ലെന്നാണ് അറിയുന്നത്. റംസാന്‍ റിലീഫിനായി ഭക്ഷ്യകിറ്റുകളോടൊപ്പം വിതരണം ചെയ്യാനാണ് കോണ്‍സുലേറ്റ് മതഗ്രന്ഥങ്ങള്‍ കൈമാറിയതെന്നണ് ജലീലിന്‍റെ വാദം. തന്‍റെ മണ്ഡലമായ താനൂരില്‍ 1000 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്‌തിരുന്നത്. എന്നാല്‍ ഇവയ്‌ക്കൊപ്പം മതഗ്രന്ഥങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ പന്താവൂരിലെ സ്ഥാപനത്തില്‍ മതഗ്രന്ഥങ്ങള്‍ എത്തിക്കുകയും ചെയ്‌തു.ഈ സാഹചര്യത്തിലാണ് ആരാണ് ആവശ്യപ്പെട്ടിരുന്നത് എന്ന ചോദ്യം ഉദിക്കുന്നത് .ഇതിനായി സരിത്തിനേയും സ്വപ്‌നയേയും ചോദ്യം ചെയ്യും.
നയതന്ത്ര ചാനലിലൂടെ സ്വപ്‌നയും സംഘവും 23 തവണ സ്വര്‍ണ്ണം കടത്തിയെങ്കിലും പരമാവധി 152 കിലോഗാം ഭാരമുളള ബാഗുകളാണ് എത്തിച്ചിരുന്നത്. കസ്റ്റംസ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയ ബാഗിന് 79 കിലോ ആയിരുന്നുഭാരം. വന്‍തോതില്‍ സ്വര്‍ണ്ണം കടത്താനാണ് 250 പാക്കറ്റുകളിലായി മതഗ്രന്ഥങ്ങളെന്ന പേരില്‍ 4479 കിലോഗ്രം കാര്‍ഗോയിലെത്തിച്ചതെന്നാണ് സംശയം. മതഗ്രന്ഥങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജലീലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സ്വീകരിച്ചതെന്നും മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കോളേജ് പ്രസിഡന്‍റ് അബുബക്കര്‍ സിദ്ദിക്ക് മൗലവി വെളിപ്പെടുത്തി. നിരവധി ദുരൂഹതകള്‍ ബാക്കിയാണ്.
4479 കിലോ പാഴ്‌സലിന്‍റെ വിലയായി 8,95 ലക്ഷം രൂപയാണ് കാണിച്ചിരുന്നത്. എന്നാല്‍ ക്ലിയറിംഗ് ചാര്‍ജ് മാത്രം അടച്ചാണ് സരിത് പാഴ്‌സല്‍ കൈപ്പറ്റിയത്. യുഎഇ യിലെ ഇസ്ലാമിക്ക് അഫയേഴ്‌സ് ആന്‍റ് ചാരിറ്റബിള്‍ ആക്ട് പ്രകാരമാണ് മതഗ്രന്ഥം അയക്കുന്നതെന്നാണ് രേഖകളില്‍ കാണുന്നത്. എന്നാല്‍ വിദേശത്തേക്ക് മതഗ്രന്ഥങ്ങള്‍ അയക്കുന്ന രീതിയില്ലെന്നാണ് അധികൃതര്‍ എന്‍ഐഎ യെ അറിയിച്ചത്. സര്‍ക്കാര്‍ വാഹനത്തില്‍ കാര്‍ഗോ കടത്തിയതും സി-ആപ്‌റ്റിന്‍റെ മറ്റൊരു വാഹനം കര്‍ണ്ണാടകത്തിലേക്ക് പോയതും ദുരൂഹമാണ്.

