നാടിന്‍റെ വികസന ലക്ഷ്യങ്ങളില്‍ നിന്നും രാഷ്ട്രീയം വ്യതിചലിക്കുന്നതായി ഉമ്മന്‍ചാണ്ടി

കോട്ടയം: ജനാധിപത്യത്തിന്‌ ഭൂഷണമല്ലാത്ത കാര്യങ്ങളാണ്‌ നാട്ടില്‍ നടക്കുന്നത്‌. രാഷട്രീയം നാടിന്‍റെ വികസനത്തിനാണ്‌ പക്ഷെ ആ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുകയാണ്‌ ‌ .അധികാരം ലഭിച്ചല്‍ പ്രകടന പത്രികയില്‍ നിന്നുപോലും മാറിപ്പോവുകയാണ്‌, ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമ സഭാ പ്രവേശനത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തിനു ശേഷം മറുപടി സപ്രസംഗം നടത്തുതയായിരുന്നു ഉമ്മന്‍ചാണ്ടി.

ജനങ്ങളാാണ്‌ തന്‍റെ പാഠപുസ്‌തകം. താന്‍ ഒരുപാട്‌ പുസ്‌തകങ്ങളൊന്നും വായിക്കാറില്ലന്നും പത്രം മാത്രമേ കൃത്യമായി വായിക്കാന്‍ സമയം കിട്ടാറുളളുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജനങ്ങളുമായി സംവദിക്കുമ്പോള്‍ ലഭിക്കുന്ന അറിവും അനുഭവവുമാണ്‌ ഭരണകാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

50 വര്‍ഷക്കാലം ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാനായതിന്‍റെ മുഴുവന്‍ ക്രെഡിറ്റും പുതുപ്പളളിക്കാര്‍ക്കാണെന്നും അവര്‍ ഇല്ലാത്ത ആഘോഷത്തെപ്പറ്റി തനിക്ക്‌ ചിന്തിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ കോവിഡ്‌ മാനദണ്ഡം അനുസരിച്ച്‌ കൂടുതല്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിലുളള പരിമിതിമൂലമാണ്‌ താന്‍ പുതുപ്പളളിയലെ എല്ലാ മണ്ഡലങ്ങളിലും രാവിലെ പര്യടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Share
അഭിപ്രായം എഴുതാം