പത്തനംതിട്ട : കോവിഡ് ചികിത്സ കൊണ്ടുപോകാതെ ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരീക്ഷാവിജയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നത് കാരണമെന്നാണ് സൂചന. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ 17-09-2020 വ്യാഴാഴ്ചയാണ് സംഭവം.
സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്ന വഴി ഡ്രൈവർ പീഡിപ്പിച്ചത്. 108 ആംബുലൻസ് ഡ്രൈവർ ആയ നൗഫൽ ആണ് പ്രതി. പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിലാണ്.
ആറന്മുളയിൽ കോഴഞ്ചേരിയിലെ കോവിഡ് സെൻററിലേക്ക് കൊണ്ടുപോകുന്നത് ഇടയിലായിരുന്നു സംഭവം നടന്നത്. രണ്ട് യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ വഴിമധ്യേ ഇറക്കിവിട്ടു. പിന്നീട് ഒറ്റയ്ക്കായ പെൺകുട്ടിയെ ആളൊഴിഞ്ഞ ദിക്കിലേക്ക് കൊണ്ടുപോയി ആംബുലൻസിൽ വച്ചാണ് പീഡിപ്പിച്ചത്. മാനസികമായി തകർന്ന പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്റ്റിന്റെ പരിചരണത്തിലായിരുന്നു.

