റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്‌സഭ പാസാക്കി; സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് നിര്‍മ്മല സീതാരാമന്‍

September 17, 2020 - 3:00 pm

ഡല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്‌സഭ പാസാക്കി. ഇതുപ്രകാരം റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുളള അനുമതി നല്‍കി. സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പറഞ്ഞു. ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് സൂക്ഷ്മമായി ചിന്തിച്ചതിന് ശേഷമാണ് ബില്‍ എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകള്‍ രാജ്യത്ത് തകര്‍ന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതി,’ എന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതല്ല . കഴിഞ്ഞ രണ്ട് വര്‍ഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ഈ ഭേദഗതി കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു എന്നും ധനമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *