ദില്ലി: ബീഹാറിലെ ജനങ്ങളുടെ 86 വര്‍ഷം പഴക്കമുളള സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. കോസി റെയില്‍ മഹാസേതു രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. ഈ വെളളിയാഴ്‌ച (18.9.2020) പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ മഹാസേതു രാജ്യത്തിന് സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട 12 റെയില്‍വേ പദ്ധതികളും ഇതോടൊപ്പം ഉദ്‌ഘാടനം ചെയ്യും. 516 കോടി രൂപചെലവില്‍ നിര്‍മ്മിച്ച ഈ വമ്പന്‍ പാലത്തിന് 1.9 കിലോ മീറ്റര്‍ നീളമാണുളളത്.
ബീഹാറിന്‍റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുളളതാണ് കോസി റെയില്‍ മഹാസേതുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബീഹാറിനെ ബന്ധിപ്പിക്കുന്നതില്‍ ഈ പാലത്തിന് നിര്‍ണ്ണായകമായ പങ്കാണുളളത്. 1887 ല്‍ നിര്‍മ്മാലിയയേയും , ബാപ്‌ത്യാഹി മേഖലയേയും ബന്ധിപ്പിച്ച് മീറ്റര്‍ഗേജ് സ്ഥാപിച്ചിരുന്നെങ്കിലും വെളളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു. 1934 ല്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂമി കുലുക്കങ്ങള്‍ മീറ്റര്‍ഗേജ് പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ ഇടയാക്കി. കോസി നദിയില്‍ അടിക്കടിയുണ്ടാകുന്ന വെളളപ്പൊക്കങ്ങള്‍ റെയില്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമാവുകയും ചെയ്‌തു.
ഇതോടെ ബീഹാറില്‍ കോസി റെയില്‍വേ സ്ഥാപിക്കുകയെന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. 2003-2004 കാലഘട്ടത്തിലാണ് കോസി മഹാസേതുവിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഇന്ത്യാ നേപ്പാള്‍ മേഖലയില്‍ നയതന്ത്ര പ്രധാന്യമുളള മേഖലയാണിത്.
നിരവധി കുടിയേറ്റ തൊഴിലാളികള്‍ ഈ പാലം നിമ്മാണത്തിന്‍റെ ഭാഗമായിരുന്നു. കിയൂള്‍ നദിയിലെ റെയില്‍പാലം, പുതിയ 2 റെയില്‍പാതകല്‍, 5 വൈദ്യുതീ കരണ പദ്ധതികള്‍, ഇലക്ട്രിക്ക് ലോക്കോമോട്ടീവ് ഷെഡ് അടക്കമുളള പദ്ധതികളാണ് മഹാസേതുവിനോടൊപ്പം ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്.



