വയനാട്: മികച്ച പ്രവര്‍ത്തനത്തിന് വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി അദീല അബ്ദുള്ള ഐ എ എസിന് പ്രധാനമന്ത്രിയുടെ പുരസ്കാരം.
34 കാരിയായ അദീല അബ്ദുള്ള 2012 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ലാകളക്ടറായത്. മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്രബഹുമതി നേടിയ വ്യക്തിയാണ് അദീല അബ്ദുള്ള.

