ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമെന്ന് ആര്‍ഒപി

മസക്കറ്റ് :ഒമാനില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ലന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. സുപ്രീം കമ്മറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുളള വിസകളും അനുവദിക്കില്ല. ഇ- വിസ പോര്‍ട്ടലില്‍ കഴിഞ്ഞ ഞായറാഴ്ച വിസ നടപടിക്രമങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിസ അനുവദിച്ചു തുടങ്ങിയതായി സമൂഹ മാദ്ധ്യമങ്ങള്‍ അടക്കമുളളവ നടത്തിയ പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ഒപിയുടെ വിശദീകരണം.

സേവനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ എങ്ങനെയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് വിഡിയോ പോസ്റ്റ ‌ചെയതതെന്ന് ആര്‍ഒപി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോട്ടുചെയ്തിരുന്നു. നിലവില്‍ യാതൊരു തരത്തിലുളള വിസകളും അനുവദിക്കുന്നില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പകുതിയോടെയാണ് പുതിയ വിസകള്‍ അനുവദിക്കുന്നത് ഒമാന്‍ നിര്‍ത്തിവച്ചത്. 2020 ജൂലൈ 1 മുതല്‍ സുരക്ഷാ നടപടിക്രമങ്ങളോടെ പുതിയ വിസ അനുവദിക്കുന്നതൊഴികെയുളള സേവനങ്ങളെല്ലാം ആര്‍ഒപി പുനസ്ഥാപിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →