സോഷ്യല്‍ മീഡിയയില്‍ തെഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ച്‌ മുന്നണികള്‍

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളില്‍ കളം നിറഞ്ഞ്‌ ഇരുമുന്നണികളും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം അവശേ ഷിക്കെ സൈബര്‍ പോരാളികള്‍ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി പ്രചരണം ആരംഭിച്ചു. പ്രൊഫൈല്‍ പിക്ക്‌ സൈസിലുളള കാര്‍ഡുകള്‍ ഇരുവിഭാഗങ്ങളും ഡിസ്‌പ്ലേ ചെയ്‌തു തുടങ്ങി.

ഭരണം മാറും നല്ലകാലം വരും എന്നണ്‌ യുഡിഎഫ്‌ മുദ്രാവാക്യം. എല്‍ഡിഎഫ്‌ തുടരും കേരളം വളരും എന്ന്‌ ഇടത്‌ മുന്നണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരണം ഈ നാട്‌ തുടരണം ഈ ഭരണം എന്നായിരുന്നു യുഡിഎഫ്‌ മുദ്രാവാക്യമെങ്കില്‍ എല്‍ഡിഎഫ്‌ വരും എല്ലാം ശരിയാകും എന്നായിരുന്നു എല്‍ഡിഎഫ്‌ മുദ്രാവാക്യം. വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി എന്നതാ യിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ബിജെപിയുടെ പുതിയ മുദ്രാവാക്യം പുറത്തുവന്നിട്ടില്ല. മുന്നണികളുടെ ഔദ്യോഗിക മുദ്രാവാക്യങ്ങളാണോ ഇവയെന്ന്‌ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം യുഡിഎഫ്‌ നേതാക്കളാണ്‌ പ്രചരണത്തിന്‌ തുടക്കമിട്ടത്‌. ഫേസ്‌ബുക്ക്‌ പേജുകള്‍ക്കും ഗ്രൂപ്പു കള്‍ക്കും പുറമേ കാര്‍ഡ്‌ വാട്‌സാപ്പിലും, ടെലഗ്രാമിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്‌. പദ്‌മജ വേണു ഗോപാല്‍ അടക്കമുളള ചില കെപിസിസി ഭാരവാഹി കളും തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജുകളില്‍ കാര്‍ഡ്‌ പോസ്‌റ്റ്‌ ചെയ്‌തു. കുറച്ചു മണിക്കറുകള്‍ക്കം തന്നെ എല്‍ഡിഎഫ്‌ ക്യാമ്പിന്‍റെ മുദ്രവാക്യവും പോസ്‌റ്റ്‌ ചെയ്യുയായിരുന്നു. സിപിഎംന്‍റെ യുവജന നേതാക്കളണ്‌ എല്‍ഡിഎഫ്‌ കാര്‍ഡുകള്‍ പോസ്‌റ്റ്‌ ചെയ്‌തത്‌.

Share
അഭിപ്രായം എഴുതാം