കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2013 ൽ റിപ്പോർട്ട് ചെയ്ത കേസിൽ വീട്, അപ്പാര്‍ട്ട്മെന്‍റ്, ഭൂമി സ്ഥിര നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന സ്വത്തുകളാണിത്.
ടി കെ ഫായിസിന്‍റെ ഭാര്യ പി സി ശബ്‍നയുടെ വടകരയിലെ വീട്, മറ്റൊരു പ്രതി അഷ്റഫ്, സഹോദരന്‍ സുബൈര്‍, പങ്കാളി അബ്ദുള്‍ റഹിമെന്ന തങ്ങള്‍ റഹിം എന്നിവരുടെ പേരിലുള്ള കോഴിക്കോട്ടെ ഫ്ലാറ്റും സ്ഥലവുമാണ് കണ്ട് കെട്ടിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇഡി ഇക്കാര്യം അറിയിച്ചു.