മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സംസ്ഥാന വ്യപകമായി പ്രതിഷേധിച്ചു

തിരുവനന്തപുരം: സ്ഥാനകയറ്റത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‌സ്‌പെക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. അസിസ്റ്റന്‍റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ്‌ അസോസി യേഷനും, ഗസറ്റഡ്‌ ഓഫീസേര്‍സ്‌ അസോസിയേഷനുമാണ്‌ പ്രതിഷേധിച്ചത്‌.

ക്ലാര്‍ക്കുമാരായി ജോലിയില്‍ പ്രവേശിക്കുന്ന മിനിസ്റ്റീരിയല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഡിവൈഎസ്‌പി റാങ്കില്‍ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥരാവുന്ന സംവിധാനം അവസാനിപ്പിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. സീനിയര്‍ സൂപ്രണ്ടുമാര്‍ ജോയിന്‍റ് ‌ ആര്‍ടിഒമാരായി സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ യൂണിഫോമിട്ട്‌ ഓഫീസിലെത്തുകയാണ്‌. യൂണിഫോം ഉപയോഗിക്കുന്നതിനുളള പോലീസ്‌ പരിശീലനം പോലും ഇവര്‍ നേടുന്നില്ല. സ്ഥാനകയറ്റത്തിലെ ഈ അപാകത പരിഹരിക്കണ മെന്നാ വശ്യപ്പെട്ട്‌ വരുന്ന 16ന്‌ പണിമുടക്കുമെന്ന്‌ സംഘടനാ നേതാക്കള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം