പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു.

30 വര്‍ഷത്തിലധികമായി ബോളിവുഡ് ചലച്ചിത്ര മേഖലയില്‍ സജീവമായ റാവല്‍ 94ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2014ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. 2014ല്‍ ബി.ജെ.പി ടിക്കറ്റില്‍ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. 2019ലും വിജയിച്ചു.

Share
അഭിപ്രായം എഴുതാം