കൊച്ചി: തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന അഭയാ കേസിന്‍റെ വിജാരണ രണ്ടാഴ്‌ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തിരുവനന്തപുരത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
ഹര്‍ജിക്കാര്‍ക്ക് 70 വയസിനുമുകളില്‍ പ്രായമുണ്ടെന്നും താമസിക്കാനിടംപോലും ലഭിക്കുന്നില്ലെന്നും വിചാരണക്കായി തിരുവനന്തപുരത്തെ കോടതിയിലെത്താനും മടങ്ങാനും ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അഭിഭാഷകരും പ്രായമുളളവരാണ് .ഈ സാഹചര്യത്തില്‍ വിചാരണ തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം . സെപ്‌തംബര്‍ 30 ന് കേസ് വീണ്ടും പരിഗണിക്കും.