റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി, ചരിത്ര നിമിഷമെന്ന് പ്രതിരോധമന്ത്രി

September 10, 2020

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. അംബാല വ്യോമത്താവളത്തിൽ രാവിലെ നടന്ന ചടങ്ങിൽ വച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഫാൽ ഇന്ത്യയുടെ ഭാഗമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യ അതിഥിയായിരുന്നു. ചരിത്രമുഹൂർത്തമാണിതെന്ന് രാജ്നാഥ്സിങ് പറഞ്ഞു. …