പട്ടയം ലഭിച്ചതിന് നന്ദി അറിയിച്ച് വിന്‍സെന്റും ഭാര്യയും കൊല്ലം വാടിയിലെ

കൊല്ലം : വാടിയിലെ വിന്‍സെന്റിനും  ഭാര്യ ജെസിക്കും ആശ്വാസമായി രണ്ട് സെന്റ് ഭൂമിയും അവിടെ വീട് വയ്ക്കാന്‍ നാലു ലക്ഷം രൂപയുമാണ് പട്ടയത്തിലൂടെ ലഭിച്ചത്. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്ന് പട്ടയം ലഭിച്ചപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായി. പോര്‍ട്ട് ഓഫീസിനായി ഇവര്‍ താമസിക്കുന്ന കടല്‍ത്തീരത്തെ ഷീറ്റിന്റെ മേല്‍ക്കൂരയുള്ള  വീട് വിട്ടു നല്‍കിയിരുന്നു. ഇവരുടെ ആവശ്യപ്രകാരം കല്ലേലുവയല്‍ പുരയിടത്തിലെ ഫിഷറീസ് വകുപ്പിന്റെ സ്ഥലം തന്നെ വീട് വയ്ക്കാന്‍ ലഭിച്ചതില്‍ വിന്‍സെന്റും കുടുംബവും സര്‍ക്കാരിന് നന്ദി അറിയിച്ചു. കാഴ്ചശേഷി കുറവായതിനാല്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും  രണ്ട് പേര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ലഭിക്കുന്നത് ഏറെ സഹായകരമാണെന്നും വിന്‍സെന്റ് പറഞ്ഞു. പട്ടയം നല്‍കിയതിന് സര്‍ക്കാരിന് നന്ദിയറിയിച്ചാണ് വിന്‍സെന്റും ഭാര്യയും കലക്‌ട്രേറ്റിന്റെ പടിയിറങ്ങിയത്. ജില്ലയില്‍ ഇന്നലെ നടന്ന പട്ടയ മേളയില്‍ 1011 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7671/kollam-collectorate-pattayam-distribution-.html

Share
അഭിപ്രായം എഴുതാം