ആശുപത്രിക്കുമുകളില്‍ മരം വീണ് ഒന്നരലക്ഷം രൂപയോളം നഷ്ടം

അഞ്ചല്‍: അഞ്ചല്‍ ആര്‍ ഓ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശബരിഗിരി ആശുപത്രിക്കു മുകളില്‍ മരം കടപുഴകി വീണു. ആശുപത്രിയുടെ സമീപത്തെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന മരമാണ് കാറ്റിലും മഴയിലും മറിഞ്ഞുവീണത്. ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭിത്തിയും ഗ്ലാസുകളും തകര്‍ന്നുവീണിട്ടുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആളപായമില്ല.

പുനലൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ഫോറസ്റ്റ് കോമ്പൗണ്ടില്‍ അപകടകരമായി നിന്നിരുന്ന മരമാണ് മറിഞ്ഞുവീണത്. മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നേരത്തതന്നെ ഫോറസറ്റ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ നിസംഗത തുടരുകയായിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം