ജോസ്.കെ.മാണി വിഭാഗത്തെ തള്ളി യുഡിഎഫ് നേതൃത്വം; കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തെ കൈവിടുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ 8 -9 -2020ൽ ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽ തീരുമാനമായി. ജോസ് കെ മാണിയെ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് പി .ജെ ജോസഫിൻ്റെ നിലപാട്.

കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകുമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇത് ജോസ് വിഭാഗത്തെ പൂർണമായും കൈവിട്ടതായാണ് സൂചിപ്പിക്കുന്നത്. ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയതായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത് തീർത്തും കൈയ്യൊഴിയലിൻ്റെ ഭാഗമായാണ്.

ജോസ് കെ മാണി എൽഡിഎഫിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ എൽഡിഎഫ് മുന്നണിയിൽ ചർച്ചകളും നടക്കുകയാണ്. ജോസ് കെ മാണിയെ തള്ളാതെയുള്ള നിലപാടുകളാണ് സിപിഐഎമ്മും സിപിഐയും സ്വീകരിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം