സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂരില്‍ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി വാഴപ്പുരയില്‍ സലാഹുദ്ദീനാണ് കൊല്ലപ്പെട്ടത്. 08-09-2020 ചൊവ്വാഴ്ച വൈകീട്ട് 4.15 ഓടെയാണ് സംഭവം നടന്നത്. എ ബി വി പി നേതാവ് ശ്യാമപ്രസാദിനെ കൊന്ന കേസിൽ ഏഴാം പ്രതിയാണ് ആണ് സലാഹുദ്ദീൻ. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സലാഹുദ്ദീനും കുടുംബവും കാറിൽ യാത്രചെയ്യുകയായിരുന്നു. ബൈക്കിൽ വന്ന രണ്ടു പേർ കാറിൻറെ പിന്നില്‍ ഇടിച്ചുനിറുത്തി. കാറിൽനിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീനെ ആയുധവുമായി വന്ന ബൈക്ക് യാത്രക്കാർ വെട്ടി കൊല്ലുകയായിരുന്നു. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു.
ബിജെപി കാരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം