കാസർകോട് : കാസർകോട് യുവതിയെ വീടിനുള്ളിൽ അബോധാവസ്ഥയില്‍ കണ്ടെത്തി. പെർള സ്വദേശി സുശീലയാണ് (40) ആണ് മരിച്ചത്. 07-09-2020, തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അയൽവാസികൾ സുശീലയെ അബോധാവാസ്ഥയില്‍ കാണുന്നത്. പോലീസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. എങ്കിലും മരണമടഞ്ഞു. സുശീലയുടെ ഭർത്താവ് ജനാർദ്ദനനെ(48) ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് പൂർത്തിയാക്കി. സുശീലയുടെ ദേഹത്ത് മുറിവുകൾ ഒന്നും കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.
ദിവസവും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ മർദിക്കാൻ ഉണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ മദ്യപിച്ചെത്തിയ ഭർത്താവ് സുശീലയുമായി വഴക്കുണ്ടായി. പിന്നീട് ജനാർദ്ദനൻ വാതിൽ പൂട്ടി പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞിട്ടും സുശീലയെ പുറത്ത് കാണാതായപ്പോർ സംശയം തോന്നിയ അയൽവാസിയായ ബന്ധുവും സ്ത്രീയും വന്നു നോക്കി. അബോധാവസ്ഥയിൽ കിടക്കുന്ന സുശീലയെ ആണ് കണ്ടത്. ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബദിയടുക്ക പോലീസ് ജനാർദ്ദനനെ കസ്റ്റഡിയിലെടുത്തു.

