ഐസിഐസിഐ ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ ദീപക് കോച്ചർ അറസ്റ്റില്‍

ന്യൂഡൽഹി: ഐസിഐസിഐ ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ ദിപക് കോച്ചറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ കോച്ചറിന്റെ ഭർത്താവാണ് ദീപക് കോച്ചർ.

07-09-2020, തിങ്കളാഴ്ച മണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിന് ഒടുവിൽ രാത്രിയാണ് അറസ്റ്റിലായത്. വൻ തകർച്ചയിൽ ആയിരുന്ന വീഡിയോകോണിന് ഐസിസി ബാങ്കിൻറെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം നിയമവിരുദ്ധമായി 3750 കോടി വായ്പ അനുവദിച്ചിരുന്നു. ഇതിൽ 1875 കോടി രൂപ ഐസിഐസിഐ ബാങ്കാണ് നൽകിയത്. 1730 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. ചന്ദ കോച്ചറിൻറെ മുംബൈയിലെ വീടും ദീപക് കോച്ചറിന്‍റെ കമ്പനിയും ഉൾപ്പെടെ 78 കോടിയുടെ സ്വത്തുക്കളാണ് ഈ വർഷം കണ്ടുകെട്ടിയത്. ചന്ദ കോച്ചർ, വീഡിയോകോണിലെ വേണുഗോപാൽ ധൂത് എന്നിവരും കേസിലെ പ്രതികളാണ്.

Share
അഭിപ്രായം എഴുതാം