ബാങ്ക്‌ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍

ഭുവനേശ്വര്‍: ഭൂവനേശ്വര്‍ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലെ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍ പാമ്പ്‌. ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ്‌ മിനറല്‍സ്‌ ആന്‍റ് ‌ മെറ്റീരിയല്‍സ്‌ ടെക്‌നോളജിയിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയുടെ സ്‌ട്രോംഗ്‌ റൂമിലാണ്‌ നാലടി നീളമുളള പാമ്പിനെ കണ്ടത്‌.

സ്‌ട്രോംഗ്‌ റൂമില്‍ നിന്ന്‌ പണമെടുക്കാന്‍ പോയ ജീവനക്കാരന്‍ പാമ്പിനെ കണ്ട്‌ ഭയന്നുവിറച്ചു. ഉടന്‍തന്നെ സ്‌നേക്ക്‌ ഹെല്‍പ്പ്‌ ലൈനില്‍ വിവരമറിയിച്ചു. പാമ്പിനെ പിടിക്കാന്‍ പരിശീലനം സിദ്ധിച്ചിട്ടുളള ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി മൂര്‍ഖനെ പിടികൂടി. നിറയെ പച്ചപ്പുളളതാണ്‌ ‌ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് കാമ്പസില്‍ പാമ്പിനെ കാണാനിടയായതെന്ന്‌ ജീവനക്കാരന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം