കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി

കൊല്ലം: വീട്ടുടമയെ കൊലപ്പെടുത്തി കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ കസ്റ്റടിയില്‍ ആവശ്യപ്പെട്ട്‌ കണ്ണന്നൂര്‍ പോലീസ്‌ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കി. നെടുമ്പന മുട്ടക്കാവ്‌ വടക്കേ തൊടി വീട്ടില്‍ ഷൗക്കത്തലി(50) യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ പോലീസ്‌ കസ്‌റ്റടിയില്‍ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയത്‌. മണലില്‍ വെളളച്ചാലില്‍ പുത്തന്‍വീട്ടില്‍ ഷൈജു(31), അനീഷ്‌ ഭവനില്‍ അനീഷ്‌ (30) എന്നിവരാണ്‌‌ പ്രതികള്‍.

പ്രതികള്‍ ഇപ്പോള്‍ കൊല്ലത്തെ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലാണ്‌. പരിശോധന നടത്തി രോഗമില്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷമേ കസ്റ്റടിയില്‍ നല്‍കൂ. 2020 സെപ്‌തംബര്‍ മാസം 28ന്‌ രാവിലെ 10 ന്‌ മരം വെട്ട്‌ തൊഴിലാളിയായ ഷൗക്കത്തലിയെ റബര്‍ടാപ്പിംഗിനെത്തിയ ഷൈജു കാടക്കോഴിയെ വാങ്ങി കൊടുക്കാമെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്ന്‌ കൂട്ടി കൊണ്ടുപോകുകയായിരുന്നു. രണ്ടുദിവസമായിട്ടും ഷൗക്കത്തലി വീട്ടില്‍തിരികെ എത്താത്തതിനേ തുടര്‍ന്ന്‌ ഭാര്യ ഉമൈറ കണ്ണന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷൈജുവിനെ പോലീസ്‌ കസ്‌റ്റടിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കാലപാതക വിവരം പുറത്തുവരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →