ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ ജയം

ലണ്ടൻ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിൻ്റെ 163 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 160 റണ്‍സ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 47 പന്തില്‍ 58 റണ്‍സും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 32 പന്തില്‍ 46 റണ്‍സും നേടി. ഒരു ഘട്ടത്തിൽ 124/1 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43 പന്തില്‍ 66 റണ്‍സ് നേടിയ ഡേവിഡ് മലാന്‍, 32 പന്തില്‍ 29 പന്തില്‍ 44 റണ്‍സ് നേടിയ ജോസ് ബട്ട്ലര്‍ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ 162 റണ്‍സിൽ എത്തിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്‌ടണ്‍ അഗര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

Share
അഭിപ്രായം എഴുതാം