വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 പേര്‍ പിടിയില്‍

വെളളറട: വെളളറട ആനപ്പാറയില്‍ പച്ചക്കറി വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 5 പേര്‍ പോലീസ്‌ പിടിയിലായി. പോത്തന്‍കോട്‌ സ്വദേശികളായ ഷാജി ഷാഹുല്‍, ഷാജഹാന്‍, നിസാം, തമിഴ്‌നാട്‌ സ്വദേശി ഷിബുു, വെളളനാട്‌ സ്വദേശി സിദ്ധിക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. 2020 സെപ്‌തംബര്‍ 3 വ്യാഴാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെ കാറിയെത്തിയ സംഘം തന്‍റെ ഭര്‍ത്താവ്‌ കിഴക്കേകേകര ബിനുഭവനില്‍ ബിനുവിനെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച്‌ ഭാര്യ സുനിത വെളളറട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോത്തന്‍ കോട്‌ സ്വദേശി ഷാഹുലിന്‍റെ നേതൃത്വത്തിലാണ്‌ തട്ടിക്കൊണ്ട്‌ പോയതെന്നും അവര്‍ ആരോപി ച്ചിരുന്നു.

തുടര്‍ന്ന്‌ വെളളറട പോലീസ്‌ മറ്റു സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി. ഇതിനിടെ പോത്തന്‍കോട്‌ പോലീസ്‌ എസ്‌ഐ അജീഷിന്‍റെ നേതൃത്വത്തിലുളള സംഘം അന്നുരാത്രി തന്നെ പ്രതികളെ പിടികൂടി അറസ്റ്റ്‌ ചെയ്‌തു. ബിനുവിനെ സ്വതന്ത്രനാക്കി വിട്ടയക്കുകയും ചെയി്‌തു.

പച്ചക്കറി മൊത്ത വ്യാപാരിയായ ഷാജി ഷാഹുലിന്‌ പച്ചക്കറി വാങ്ങിയ ഇനത്തില്‍ ബിനു ഒരുലക്ഷം രൂപ നല്‍കാനുണ്ടെന്നും പലവട്ടം ചോദിച്ചിട്ടും പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനാ ലാണ്‌ തട്ടിക്കൊണ്ടുപോയതെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌.

പിടിയിലായവരേയും, തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും വെളളറ സിഐ.എം ശ്രീകുമാര്‍, എസ്‌ഐ. സതീഷ്‌ ശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം പോത്തന്‍കോട്ടെത്തി കസ്‌റ്റടിയിലെടുത്തു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.

Share
അഭിപ്രായം എഴുതാം