കോവിഡ് പ്രതിസന്ധി ചൈന വിദേശരാജ്യങ്ങളെ മുതലെടുക്കാനുള്ള അവസരമാക്കുന്നുവെന്ന് യുഎസ്

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍. ലഡാക്കിലെ സംഘര്‍ഷവും ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളും ഇതിന്റെ ഉദാഹരണമാണെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്നാണ് ചൈനയോട് പറയാനുള്ളതെന്നും സ്റ്റില്‍വെല്‍ പറഞ്ഞു.

വുഹാനില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്ന കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാന്‍ ലോകം പാടുപെടുമ്പോള്‍ ഈ പ്രതിസന്ധിയെയും അവസരമായി കാണുകയാണ് ചൈനയെന്നും ഡേവിഡ് സ്റ്റില്‍വെല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷം രമ്യമായി പരിഹരിക്കുമെന്നാണ് യുഎസിന്റെ പ്രതീക്ഷയെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രസ്താവന വാര്‍ത്താസമ്മേളനത്തില്‍ ഡേവിഡ് സ്റ്റില്‍വെല്‍ ആവര്‍ത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →