പാലക്കാട്: അകാലത്തില്‍ മരണമടഞ്ഞ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തിന് സന്തോഷ് ട്രോഫി ഫുട്ബാള്‍ പ്ലയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ധനസഹായം കൈമാറി.
പാലക്കാട് സോണ്‍ രക്ഷാധികാരി ഡോ. പി.കെ. രാജഗോപാല്‍, ധനരാജിന്റെ പത്നി അര്‍ച്ചനക്ക് 80,000 രൂപയുടെ ചെക്ക് കൈമാറി.
സന്തോഷ് ട്രോഫി മുന്‍ താരങ്ങളായ വി. രവി, ജി. മോഹനന്‍, അബ്ദുല്‍ നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

