നിയന്ത്രണ രേഖ ലംഘിക്കാൻ വീണ്ടും ചൈനീസ് ശ്രമം: ഇന്ത്യ പ്രതിരോധിച്ചു.

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന വീണ്ടും നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതായി സൈന്യം. ഓഗസ്റ്റ് 29, 30 തിയ്യതികളിൽ രാത്രി സമയത്ത് ഇന്ത്യൻ ഭാഗത്തേക്ക് ചൈനീസ് സേന കടക്കാൻ ശ്രമിച്ചതായാണ് ഇന്ത്യൻ സേന ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവരെ ഇന്ത്യൻ സൈന്യം പ്രതിരോധിച്ച് തൽസ്ഥിതി പുനസ്ഥാപിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായത്. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന്റെ സമീപത്താണ് ചൈനീസ് പട്ടാളം കടന്നുകയറാൻ ശ്രമിച്ചത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →